വിതുര: ചായം അരുവിക്കരമൂല ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ മണ്ഡലപൂജ ആഘോഷം ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ. അപ്പുക്കുട്ടൻനായർ, സെക്രട്ടറി എസ്. ബിജു എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ക്ഷേത്രമേൽശാന്തി എൻ. കേശവൻപോറ്റി കാർമ്മികത്വം വഹിച്ചു.

ചായം ശ്രീഭദ്രകാളീക്ഷേത്രത്തിൽ ക്ഷേത്രമേൽശാന്തി എസ്. ശംഭുപോറ്റി നേതൃത്വം നൽകി. വിതുര ശ്രീമഹാദേവർക്ഷേത്രം, മരുതാമല മഹാഗണപതിക്ഷേത്രം, മക്കി ശ്രീധർമ്മശാസ്താക്ഷേത്രം, ചെറ്റച്ചൽ മേലാംകോട് ശ്രീദേവീക്ഷേത്രം, ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കല്ലാർ മാരിയമ്മൻക്ഷേത്രം,വിതുര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേകത്രം, തൊളിക്കോട് ആടാംമൂഴി ശ്രീബാലഭദ്രാദേവീക്ഷേത്രം, പരപ്പാറ കുളമാൻകോട് ശ്രീമഹാദേവർക്ഷേത്രം, മരുതുംമൂട് ശ്രീപഞ്ചമിദേവീക്ഷേത്രം, വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മേമലകരുങ്കാളിഅമ്മദേവീക്ഷേത്രം, വിതുര മുടിപ്പുര ശ്രീഭദ്രകാളിക്ഷേത്രം, മടത്തറ ശ്രീആയിരവില്ലി ഭുവനേശ്വരിക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും മണ്ഡലപൂജ ആഘോഷമുണ്ടായിരുന്നു.