vitharanolghadanam

കല്ലമ്പലം: തോട്ടയ്ക്കാട് കടുവയിൽ സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ ക്രിസ്മസ് - പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അസോസിയേഷനിലെ 200 കുടുംബംഗങ്ങൾക്ക് കേക്ക്, കലണ്ടർ എന്നിവയടങ്ങിയ സമ്മാനക്കിറ്റ്‌ വിതരണം ചെയ്തു. വിതരണോദ്ഘാടനം എസ്. സൈനുലാബ്ദീന് സമ്മാനക്കിറ്റ്‌ നൽകി അറേബ്യൻ ഫാഷൻ ജൂവലറി ഉടമ എസ്. അബ്ദുൽ നാസർ നിർവഹിച്ചു.

അസോസിയേഷൻ പ്രസിഡന്റ് പി.എൻ.ശശിധരൻ, സെക്രട്ടറി ഖാലിദ് പനവിള, ട്രഷറർ അറഫ റാഫി, ജോയിന്റ് സെക്രട്ടറി ജി.ശ്രീകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ പുന്നവിള, നാസർ സാദിയാത്ത്, ജി. മോഹന ക്കുറുപ്പ്, ഷാജഹാൻ പണ്ടാര വിളാകം, ആർ. സതീഷ് കുമാർ, ഡോ. എസ്. ഷാഹിൻ എന്നിവർ പങ്കെടുത്തു. വിഷ്ണു ഭട്ടതിരി, എസ്. ആരിഫ് ഖാൻ, ടി. സഹൽ, ജാസ്സിം എൻ. ഖാലിദ്, എസ്. ആഷിഖ് എന്നിവർ സമ്മാനക്കിറ്റുകൾ വീടുകളിൽ എത്തിച്ചു.