
കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിന് തുടക്കമായി. കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.എസ്. ബിജോയി അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ 25 ഓളം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സാഹിത്യ - സാംസ്ക്കാരിക - കായിക - സൈബർ - ആരോഗ്യ - പൊലീസ് - എക്സൈസ് - ലഹരി വിരുദ്ധ വ്യക്തിത്വ വികസന ക്ലാസുകൾ നടക്കും. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, വാർഡ് മെമ്പർ ദീപ പങ്കജാക്ഷൻ, കൺവീനർ യു. അബ്ദുൽസലാം, ഡി.എസ്. ബിന്ദു, എം.എസ്. ഷെഫീർ, എം.എൻ. മീര, നാസിമുദ്ദീൻ കല്ലമ്പലം, പ്രോഗ്രാം കോ - ഓർഡിനേറ്റർ ദീപാചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.