ശിവഗിരി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി ജീവനക്കാർ സമാഹരിച്ച 3,50,000 രൂപയും ധാന്യശേഖരവും, കാർഷിക ഭക്ഷ്യവിഭവങ്ങളും ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അഡ്വ. മനോജ്, ക്രിട്ടിക്കൽ കെയർ ആൻ‌ഡ് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സാജിദ് ബിയും, ആശുപത്രി ജീവനക്കാരെ പ്രതിനിധീകരിച്ച് സെൻ , ഷൈജു എസ്.ആർ, നഴ്സിംഗ് സൂപ്രണ്ട് അജിതാമണി തുടങ്ങിയവർ ചേർന്ന്‌ ശിവഗിരി മഠത്തിന് കൈമാറി. സ്വാമി ബോധി തീർത്ഥയുടെ സാന്നിദ്ധ്യത്തിൽ തീർത്ഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ് മഹാസമാധിയിൽ നടന്ന ചടങ്ങിൽ തുകയും, കാർഷിക വിഭവങ്ങളും ഏറ്റുവാങ്ങി.