mala

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിനായി എരുമേലി കാനനപാത വഴി 31 മുതൽ ഭക്തരെ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഇവിടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ വൃത്തിയാക്കൽ നടപടികൾ പുരോഗമിക്കുകയാണ്. എരുമേലിയിൽനിന്ന് കരിമല വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കാൻ ദേവസ്വം ബോർഡംഗങ്ങളും മന്ത്രിയും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു. തദ്ദേശ വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇക്കോ ഡെവലപ്മന്റെ് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് പാത തെളിക്കുന്നത്. രണ്ട് വർഷമായി ആൾ സാന്നിദ്ധ്യമില്ലാത്ത പാതയിൽ നിലംപൊത്തിയ മരങ്ങളടക്കം വെട്ടിമാറ്റിയാണ് 40 കിലോമീറ്ററോളമുള്ള വഴി തെളിക്കുന്നത്. കാർഡിയാക് സെന്ററുകളും അടിയന്തര വൈദ്യ സഹായകേന്ദ്രങ്ങളും സജ്ജമാക്കും. അയ്യപ്പ സേവസംഘം നാലിടത്ത് അന്നദാനം നടത്തും. വന്യമൃഗശല്യത്തിന് സാദ്ധ്യതയുള്ളതിനാൽ രണ്ട് കി.മീ. ഇടവിട്ട് നിരീക്ഷണ സംവിധാനം ഒരുക്കും.