കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ പൊന്നറ മയിലാടി പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. മദ്യ-ലഹരി മാഫിയകൾക്ക് ഒത്താശ ചെയ്യുന്നവർ രാത്രി കാലങ്ങളിൽ ഇവിടെ ഒത്തു കൂടി രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നശിപ്പിയ്ക്കുകയാണെന്നും പരാതിയുണ്ട്. സി.പി.ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് പൊന്നറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്ന കൊടിമരവും' പതാകയും ഇക്കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ പിഴുതുമാറ്റി. കണ്ടളയിൽ പൊലീസിനും, നാട്ടുകാർക്കും നേരെ അക്രമമഴിച്ചുവിട്ടവരിൽ ചിലർ രാത്രി ഈ പ്രദേശത്ത് വന്നു പോകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് കാട്ടാക്കട പൊലീസിന്റെ പട്രോളിംഗ് ഉണ്ടാവണമെന്ന് സി.പി.ഐ കാട്ടാക്കട ലോക്കൽ സെക്രട്ടറി കാട്ടാക്കട സുരേഷ് ആവശ്യപ്പെട്ടു.