chenkal-panchayath

പാറശാല: ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിന്റെ പൊതുയോഗം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പബ്ലിക് മീറ്റിംഗ് നടത്തുന്നതിനായി ചെങ്കൽ ഗ്രാമ പഞ്ചായത്തിനെ തിരഞ്ഞെടുത്തത്.

ജെ.പി.സി ഷാജി, മുൻ ജെ.പി.സി ശ്രീകുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ഗിരിജ, പാറശാല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെൻ ഡാർവിൻ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ. അജിത്കുമാർ, പാറശാല ബി.ഡി.ഒ സോളമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോജി, എൽ.എസ്.ജി.ഡി എ.ഇ സൗമ്യ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാ സെൽവിസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാൽ രവി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീളകുമാരി, പഞ്ചായത്ത്‌ ജനപ്രതിനിധികൾ, ചെങ്കൽ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഡോ. പ്രീതിനാഥ്‌, ഓഡിറ്റ് അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.