
ഉഴമലയ്ക്കൽ: ഉഴമലയ്‌ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സ്‌കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ എസ്. ലാൽ, പ്രിൻസിപ്പൽ ബി. സുരേന്ദ്രനാഥ്, ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി സി. വിദ്യാധരൻ, വാർഡ് മെമ്പർ ജയരാജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അജിത്ത് രാജ്, വോളന്റിയർ ലീഡർമാരായ എസ്. ജോയൽ, എസ്. മാളവിക എന്നിവർ സംസാരിച്ചു.