
നെടുമങ്ങാട്: അകാലത്തിൽ പൊലിഞ്ഞ നടൻ അനിൽ നെടുമങ്ങാടിന്റെ സ്മരണ പുതുക്കി ജന്മനാട്. ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി തോട്ടുമുക്ക് ജയശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച അനുസ്മരണ സന്ധ്യ സിനിമ, ടെലിവിഷൻ താരം എൻ.കെ. കിഷോർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ, ബി.ജെ.പി നേതാവ് മണിക്കുട്ടൻ, നഗരസഭ കൗൺസിലർമാരായ പി. രാജീവ്, എസ്. ശ്യാമള, വി.പി. സുനിൽകുമാർ, പ്രശാന്ത്, നാസറുദീൻ, വിജിൻ വി. രാജ്, ശിവജിത്ത് എന്നിവർ പങ്കെടുത്തു.