rajeswari-foundation

തിരുവനന്തപുരം: രാജേശ്വരി ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ.സഞ്ജയ് കുമാർ ഗുരുദിൻ ഉദ്ഘാടനം ചെയ്‌തു. റിട്ട. സ്‌പെഷ്യൽ സെക്രട്ടറിയും കവിയുമായ കെ. സുദർശനൻ ക്രിസ്‌മസ് - പുതുവത്സര സന്ദേശം നൽകി.വാർഡ് കൗൺസിലർ ഷീജ മധു, ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ.മനോജ്, പ്രസിഡന്റ് അഡ്വ.സുരേഷ്‌കുമാർ, ഭാരവാഹികളായ മാലിനി,കെ.പി.ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. രോഗികൾക്ക് ക്രിസ്‌മസ് സമ്മാനങ്ങളും ഭക്ഷ്യക്കിറ്റും ധനസഹായവും വിതരണം ചെയ്തു.തുടർന്ന് പിന്നണി ഗായകരായ രാജേഷ് വിജയ്,പ്രമീള,സംഗീത സുരേഷ് എന്നിവർ ഗാനമഞ്ജരി അവതരിപ്പിച്ചു.