
വർക്കല:സമഗ്രശിക്ഷാകേരളം യൂണിസെഫിന്റെ സഹായത്തോടെ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുളള അദ്ധ്യാപകർക്ക് അതിജീവനം എന്നപേരിൽ നടത്തുന്ന ബോധവത്കരണ ശില്പശാല വർക്കല ബി.ആർ.സി പരിധിയിലെ ഓരോ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർക്കായി നടത്തി. രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാല നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.ഡയറ്റ് സീനിയർ ലക്ചറർ ഡോ.സുലഭ വിഷയാവതരണം നടത്തി.വർക്കല ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ദിനിൽ.കെ.എസ് അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.ബി ട്രെയിനർ ദേവി.കെ.എസ് സ്വാഗതവും റിസോഴ്സ് പേഴ്സൺ ഷൈലജ നന്ദിയും പറഞ്ഞു.