
വർക്കല:പേരേറ്റിൽ ശ്രീജ്ഞാനോദയസംഘം ഗ്രന്ഥശാലയിലെ ജ്ഞാനോദയം വനിതാവേദി വാർഷികം വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല എന്നിവർ മുഖ്യാതിഥികളായിരുന്നു.ഡോക്ടറേറ്ര് ലഭിച്ച ഡോ.വി.സിനി,ഡോ.വിദ്യാസാബു എന്നിവരെയും മാതൃകാഹരിതകർമ്മസേനാംഗം മായാദേവിയെയും ആദരിച്ചു. യുവചിത്രകാരി ദേവപ്രിയധന്യന്റെ ചിത്രപ്രദർശനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. റോസിടീച്ചർ, ഷീനാകുമാരി,മായാദേവി എന്നിവർ അവയവദാന സമ്മതപത്രം ചടങ്ങിൽ സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രജിതഅനിൽ, ഒറ്റൂർ ഗ്രാമപഞ്ചായത്തംഗം സത്യപാൽ, വനിതാവേദി പ്രസിഡന്റ് ആനിപവിത്രൻ, സെക്രട്ടറി ഷീജാബാബു, സുനിതാസുഭാഷ്, ആർ.രേണുക, രജുലാവിജയൻ, രമണി, കാവ്യാഉണ്ണി, വി.ശ്രീനാഥക്കുറുപ്പ് എന്നിവർ സംസാരിച്ചു.