
മുടപുരം : രാജ്യത്തെ രക്ഷിക്കുക,തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഫെബ്രുവരി 23, 24 തീയതികളിൽ നടത്തുന്ന ദേശീയ ദ്വിദിന പണിമുടക്കിൽ മുഴുവൻ ആശാവർക്കർമാരും അണിചേരണമെന്ന് ആശാവർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയ പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എസ്.സജി,ജില്ലാ കമ്മിറ്റിയംഗം ഒ.എസ്.ആശ തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി അനസൂയ റിപ്പോർട്ട് അവതരിപ്പിച്ചു.റെജി (പ്രസിഡന്റ്),എ.ഉഷാകുമാരി,കുമാരി തങ്കം,എം.ഹൈമ (വൈസ് പ്രസിഡന്റുമാർ), എസ്.അനസൂയ (സെക്രട്ടറി),ഒ.എസ്.ആശ,ലാലി,സുകേശിനി (ജോയിന്റ് സെക്രട്ടറിമാർ),ഷെഫീറ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.