വക്കം: കെ.എസ്.ഇ.എസ്.എൽ വെട്ടിയറ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഇടമൺനില എസ്.എൻ.വി.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കെ.എസ്.ഇ.എസ്.എൽ വർക്കല താലൂക്ക് പ്രസിഡന്റ് പി.ജി. നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ബി. അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രഭാകരൻ നായർ സ്വാഗതവും വനിതാവിംഗ് ട്രഷറർ സിന്ധു അജി നന്ദിയും പറഞ്ഞു. സെക്രട്ടറി സന്തോഷ്‌ കുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീകണ്ഠകുറുപ്പ് കണക്കും അവതരിപ്പിച്ചു. കെ.എസ്.ഇ.എസ്.എൽ വർക്കല താലൂക്ക് സെക്രട്ടറി എ.ഷംസുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജനറൽ ബിബിൻ റാവത്തിന്റെ ഛായാ ചിത്രത്തിൽ ഹാരാർപ്പണം നടത്തി. തുടർന്ന് മെരിറ്റ്‌ നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത സേനാനികളെയും വീര വനിതകളെയും ആദരിക്കലും നടന്നു. നാവായിക്കുളം യൂണിറ്റ് രക്ഷാധികാരി സുരേന്ദ്രകുറുപ്പ്, താലൂക്ക് വനിതാ പ്രസിഡന്റ് ലീന സുരേഷ്, വനിതാവിംഗ് പ്രസിഡന്റ് ബീന അനിൽ എന്നിവർ പങ്കെടുത്തു.