sp

കിളിമാനൂർ:പുളിമാത്ത് ഗ്രാമപഞ്ചായത്ത്, പുളിമാത്ത് കൃഷിഭവൻ,കൃഷി വിജ്ഞാനമിത്രാനികേതൻ വെള്ളനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീൻതാങ്ങി പാടശേഖരത്തിൽ ഡ്രോൺ അധിഷ്ഠിത സൂക്ഷ്മ മൂലകങ്ങളുടെ സ്‌പ്രേ നടത്തി.സ്‌പ്രേ പ്രവർത്തന പരിപാടി അഡ്വ:അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു.എം.എൽ.എ ഒ.എസ്.അംബിക അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജി.ശാന്തകുമാരി സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത്‌ അംഗം ജി.ജി ഗിരി കൃഷ്ണൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ. അഹമ്മദ് കബീർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ,പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രുഗ്മിണി അമ്മ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ ഐഷ റഷീദ്, സരളമ്മ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബി. ജയചന്ദ്രൻ, സി. രവീന്ദ്രഗോപാൽ, പാടശേഖരസമിതി സെക്രട്ടറി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.മിത്രാനികേതൻ ജോയിന്റ് ഡയറക്ടർ ഡോ:ലഘു രാംദാസ് പദ്ധതി വിശദീകരണം നടത്തി.പുളിമാത്ത് കൃഷി ഓഫീസർ അമീന നന്ദി പറഞ്ഞു.