
വെഞ്ഞാറമൂട്: മൈത്രിനഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും നെല്ലനാട് ഗ്രാമ പഞ്ചായത്ത് അംഗം മഞ്ജു.എൽ.എസ് ഉദ്ഘാടനം ചെയ്തു. ദിൽഷാ, അനിൽകുമാർ, ഭാസ്‌കരൻ നായർ, തുളസീധരൻ പിള്ള,ശശി കുമാരൻ നായർ, ജയകുമാർ, സതീശൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും അത്തപ്പൂക്കള മത്സര വിജയി കൾക്ക് ഉപഹാരവും വിതരണം ചെയ്തു. ഭാരവാഹികളായി ദിൽഷാ (പ്രസിഡന്റ്),ഷൈലജ (വൈസ് പ്രസിഡന്റ്),അനിൽ കുമാർ (സെക്രട്ടറി) സതീശൻ നായർ ( ജോയിന്റ് സെക്രട്ടറി) രാധാകൃഷ്ണൻ നായർ (ട്രഷറർ) ഷറഫുദീൻ, സുഭാഷ് ചന്ദ്രബോസ്, തുളസീധരൻ പിള്ള, ഭാസ്‌കരൻ നായർ,ഷാജഹാൻ,തങ്കമണി,ശ്രീകുമാർ,ശ്രീദേവി, ജയകുമാർ,തുളസീധരൻ,അംബിക കുമാരി,ബീന,റജീന സലിം, ദിലീപ് കുമാർ,സുധ,ജയിൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.