
വെമ്പായം: പിരപ്പൻകോട് സെന്റ് ജോൺസ് കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. സെന്റ് ജോൺസ് മലങ്കര മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാദർ ജോസ് കിഴക്കേടത്ത് സ്വാഗത പറഞ്ഞു. സീറോ മലങ്കര കാത്തോലിക് ചർച്ച് മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലീമിസ് ക്രിസ്മസ് സന്ദേശം നൽകി. ക്രിസ്മസ് കരോൾ മത്സരത്തിന്റെയും ഭവന നിർമ്മാണത്തിന്റെയും ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി നിർവഹിച്ചു. ഫാദർ ഷാജി തുമ്പച്ചിറയിൽ മുഖ്യാതിഥിയായിരുന്നു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ, വൈസ് പ്രസിഡന്റ് ലേഖകുമാരി, സ്വാമി ഗുരു സവിധ ജ്ഞാനതപസ്വി, എം.സി.വൈ.എം ചെർമാൻ രഞ്ജിത ആർ.ജെ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മ കുമാർ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ, സിനിമാ താരം നോബി, കേരള യൂണി. സിന്റിക്കേറ്റ് അംഗം ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്.എം റാസി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുരേഷ്, മഹീന്ദ്രൻ എന്നിവർ പങ്കെടുത്തു. ഫാദർ വർഗീസ് പുല്ലുംവിള തെക്കേതിൽ നന്ദി പറഞ്ഞു.