
കല്ലറ:പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ സി.പി.എം തുരങ്കം വയ്ക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പാങ്ങോട്,ഭരതന്നൂർ മണ്ഡലം കമ്മിറ്റികളുടെ രാഷ്ട്രീയ നയവിശദീകരണ യോഗം കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.ആർ.എം.ഷഫീർ ഉദ്ഘാടനം ചെയ്തു.പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി മുഖ്യപ്രഭാഷണം നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പവിത്രകുമാർ, കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീൻ,കോൺഗ്രസ് ഭരതന്നൂർ മണ്ഡലം പ്രസിഡന്റ് സതി തിലകൻ,വട്ടക്കരിക്കകം ഷാനവാസ്,അബ്ദുള്ള,ഹസീൻ പാങ്ങോട്, നൗഷാദ് പാങ്ങോട്,അബ്ദുൽ ഖരീം,ഹരീഷ് ഭരതന്നൂർ തുടങ്ങിയവർ പങ്കെടുത്തു.