pusthakaprakasanam

വക്കം : വക്കം സി. കൃഷ്ണവിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വക്കം.ബി.ഗോപിനാഥൻ രചിച്ച 'ഒരു കൃഷി ഉദ്യോഗസ്ഥന്റെ ഡയറി കുറിപ്പുകൾ' എന്ന പുസ്തകം ഗ്രന്ഥശാലാ സംഘം സെക്രട്ടറി വി.കെ.മധു വക്കം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ താജുനിസാ ബീഗത്തിന് നൽകി പ്രകാശനം ചെയ്തു.പ്രസിഡന്റ്‌ സി.വി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ.ബി.ഭുവനേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി.സി.കൃഷ്ണവിലാസം ഗ്രന്ഥശലയ്ക്കുവേണ്ടി പ്രസിഡന്റ്‌ സി.വി.സുരേന്ദ്രൻ,ബി.ഗോപിനാഥനെ പൊന്നാട അണിയിച്ചു.പ്രസിഡന്റ്‌ താജുനിസാ ബീഗം,ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.സുദർശനൻ സ്വാഗതവും ബി.ഗോപിനാഥൻ നന്ദിയും പറഞ്ഞു.