മുടപുരം: കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം വാർഷിക പൊതുയോഗം നാളെ രാവിലെ 10.30ന് മുടപുരം ഫെഡറൽ ബാങ്കിന് എതിർ വശത്തുള്ള ശ്രീസ് കോൺഫറൻസ് ഹാളിൽ നടക്കും.സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഉദയഭാനുവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി ഉദ്‌ഘാടനം ചെയ്യും.സംസ്ഥാന നാടകോത്സവത്തിൽ മികച്ച ഗാന രചനയ്ക്ക് പുരസ്‌കാരം നേടിയ രാധാകൃഷ്ണൻ കുന്നുംപുറത്തിനെ ആദരിക്കും.കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ അവാർഡുകൾ വിതരണം ചെയ്യും.ചിറയിൻകീഴ് അഗ്രികൾച്ചർ ഇപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് എ.അൻസാർ ,ചിറയിൻകീഴ് ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് വി .ബാബു,ജില്ലാ ആർട്ട് വർക്കേഴ്സ് സഹകരണ സംഘം പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. സംഘം ഭരണസമിതി അംഗങ്ങളായ ജി.സത്യദേവൻ സ്വാഗതവും കെ.രാമചന്ദ്രൻ പിള്ള നന്ദിയും പറയും.