1

പൂവാർ: ഭാരതീയ തത്വസംഹിതകളും ദർശനങ്ങളും മലയാളികൾക്ക് മനസിലാകുന്ന ഭാഷയിൽ അവതരിപ്പിച്ച കേരളത്തിലെ ആദ്യത്തെ നവോത്ഥാന നായകനാണ് തുഞ്ചത്തെഴുത്തച്ഛനെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.

തുഞ്ചത്തെഴുത്തച്ഛന്റെ 465-ാമത് സമാധി വാർഷികത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര തുഞ്ചൻ ഗ്രാമത്തിൽ സംഘടിപ്പിച്ച സമാധി വാർഷികാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു വി.മുരളീധരൻ. തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രം ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ അദ്ധ്യക്ഷനായി.കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി.കെ.ആൻസലൻ എം.എൽ.എ, എം.വിൻസെന്റ് എം.എൽ.എ, നാഷണൽ സഫായി കർമ്മചാരി കമ്മിഷൻ ഡോ.പി.പി. വാവ ,കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ, നിംസ് മെഡിസിറ്റി മാനേജിംഗ്‌ ഡയറക്ടർ എം.എസ്.ഫൈസൽഖാൻ, ബി.ജെ.പി ദേശീയ സമിതിയംഗം ചെങ്കൽ രാജശേഖരൻ നായർ, തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രം ജനറൽ സെക്രട്ടറി കെ.രംഗനാഥൻ, കെ.ജി.ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിലെ ആദ്യത്തെ തുഞ്ചൻ ക്ഷേത്രത്തിൽ ബോധാനന്ദാശ്രമം മഠാധിപതി സ്വാമി ഹരിഹരാനന്ദ സ്വാമികയുടെ നേതൃത്വത്തിൽ നടന്ന പൂജയ്ക്ക് 51 അക്ഷരങ്ങളെ സാക്ഷിയാക്കി കുമ്മനം രാജശേഖരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ, ട്രഷറർ വി.പ്രതാപചന്ദ്രൻ , ഡോ.ബി.എസ്.ബാലചന്ദ്രൻ, എ.മോഹൻദാസ് തുടങ്ങി 51 വ്യക്തികൾ 51 ദീപങ്ങൾ തെളിച്ച് തുടക്കംകുറിച്ചു.