തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന നില്പ് സമരം 20 ദിവസം പിന്നിട്ടു.
കെ.ജി.എം.ഒ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. ബിജോയ്.സി.പി ഇരുപതാം ദിനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.ജി.എം.ഒ.എ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ.സി.അജിത്ത്കുമാർ, സെക്രട്ടറി ഡോ.രമിത്.ആർ, സംസ്ഥാന കമ്മിറ്റി അംഗമായ ഡോ.ഗ്രിഫിൻ സുരേന്ദ്രൻ, ഡോ.ബിനോ ജോസ്, ഡോ.ഹരീഷ്, ഡോ.ചശ്മ, ഡോ.അഖിൽ, ഡോ.സജീഷ്, ഡോ.അമീന എന്നിവർ പങ്കെടുത്തു. അനിശ്ചിതകാല നില്പ് സമരത്തിന്റെ ഇരുപത്തിയൊന്നാം ദിവസമായ ഇന്ന് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധത്തിന് നേതൃത്വം നൽകും. തീരുമാനം വൈകുന്ന പശ്ചാത്തലത്തിൽ ജനുവരി 4ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും ജനുവരി 18ന് സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനും കെ.ജി.എം.ഒ.എ തീരുമാനിച്ചു.