അരുവിക്കര: അരുവിക്കര പഞ്ചായത്തിലെ മൈലം ചെറിയകൊണ്ണി പ്രദേശത്ത് യാത്രാക്ലേശം രൂക്ഷമാകുന്നു. ഏകദേശം 2012, 2013 കാലയളവ് വരെരണ്ട് ബസുകളും ഒരു സിറ്റി ഫാസ്റ്റ് ബസും മൈലം കിഴക്കേക്കോട്ട ട്രിപ്പുകൾ സർവ്വീസ് നടത്തിയിരുന്നു. എന്നാൽ കാലക്രമേണ സ്റ്റേ ബസുകൾ നിറുത്തുകയും സിറ്റി ഫാസ്റ്റ് മാത്രം നടത്തി വരുകയും ചെയ്തു. അടുത്ത കാലത്തായി സിറ്റി ഫാസ്റ്റ് ബസ് സ്റ്റേ സർവ്വീസായി മാറുകയും ഇവിടേയ്ക്കുള്ള ട്രിപ്പുകളുടെ എണ്ണം കുറയുകയും ചെയ്തു. ഇതിന് പരിഹാരമായി പേരൂർക്കട ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന കിഴക്കേകോട്ട ' അരുവിക്കര, മഞ്ച, നെടുമങ്ങാട് ബസ്സുകളിൽ മൈലം ജി.വി. രാജാ സ്പോർട്ട്സ് സ്കൂൾ വഴി അരുവിക്കര മഞ്ച നെടുമങ്ങാട് പോകുന്ന സർവ്വീസുകൾ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ ഈ ബസ്സുകൾ കളത്തുകാൽ നിന്ന് ജി.വി രാജാ സ്പോർട്ട്സ് സ്കൂൾ വഴി വരാതെ നേരേയുള്ള റോഡിലൂടെ ഇരുമ്പ അരുവിക്കര വഴി നെടുമങ്ങാടേക്ക് പോകുന്നു. ഇതു കാരണം സ്കൂളിലേക്ക് വരുന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും കൂടാതെ നാട്ടുകാർക്കും വലിയ യാത്രാ ക്ലേശം അനുഭവിക്കേണ്ടി വരുന്നു. ഇത് വഴിയുള്ള ട്രിപ്പുകൾ ഷെഡ്യൂൾ പ്രകാരം സ്ഥിരമായി ഓപ്പറേറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് കാണിച്ച് എൽ.ജെ.ഡി നിയോജക മണ്ഡവം നേതാവ് ചെറിയകൊണ്ണി മൈലം മൂഴി കൃഷ്ണാ ഭവനിൽ ടി. സത്യാനന്ദൻ കെ.എസ്.ആർ.ടി.സി എം.ഡിയ്ക്ക് പരാതി നൽകി.