eikya

നെയ്യാറ്റിൻകര: ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകരയിൽ നടന്ന ഐക്യ ക്രിസ്മസ് സമ്മേളനം നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. സവദേശാഭിമാനി ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ ഫെല്ലോഷിപ്പ് പ്രസിഡന്റ് എം.വിക്ടർ ജോൺ അദ്ധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് ക്രിസ്മസ് സന്ദേശം നൽകി.കെ.ആൻസലൻ എം.എൽ.എ, നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹനൻ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ എന്നിവർ പങ്കെടുത്തു.ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകരയിൽ നടന്ന ഐക്യ ക്രിസ്തുമസ് സമ്മേളനം നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്യുന്നു.