tovino-thomas

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മിന്നൽ മുരളിക്ക് രണ്ടാം ഭാഗം. ചിത്രത്തിന് രണ്ടാംഭാഗം ഉണ്ടെന്നും ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നും സംവിധായകൻ ബേസിൽ ജോസഫ് വ്യക്തമാക്കി. രണ്ടാം ഭാഗം ത്രിഡിയിലായിരിക്കുമെന്നാണ് വിവരം. മിന്നൽ മുരളിയുടെ രണ്ടാംഭാഗം വരുന്നുവെന്ന സൂചന ടൊവിനോ തോമസും നൽകി. ടൊവിനോ തോമസ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പറക്കാൻ പഠിക്കുന്നു, അടുത്ത മിഷനുവേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി. വർക്കൗട്ട് വീഡിയോ പങ്കുവച്ച് ടൊവിനോ തോമസ് കുറിച്ചു. ഡിസംബർ 24ന് നെറ്റ് ഫ്ളിക്സിൽ റിലീസ് ചെയ്ത മിന്നൽ മുരളിക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഗുരുസോമസുന്ദരം,ഹരിശ്രീ അശോകൻ, അജുവർഗീസ്, ബൈജു സന്തോഷ്, പി. ബാലചന്ദ്രൻ, ഷെല്ലി കിഷോർ, ഫെമിനി, മാസ്റ്റർ വസിഷ്ഠ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടൊവിനോ തോമസിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് മിന്നൽ മുരളി.