
തിരുവനന്തപുരം: വെള്ളായണി ശിവോദയം ക്ഷേത്രത്തിലെ നവീകരിച്ച ശ്രീനാരായണ ഹാളിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം വെള്ളായണി ശാഖ പ്രസിഡന്റ് വെള്ളായണി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ് നിർവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ശിവലയം എന്ന അഗ്നിദഹന യൂണിറ്റ് യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലനും പൂപ്പന്തൽ സെക്രട്ടറി തോട്ടം പി. കാർത്തികേയനും ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി ഡി. വിനോദ് കുമാർ, ഭാരവാഹികളായ സുദർശനൻ, ശിവകുമാർ, വിശ്വംഭരൻ, പ്രസന്നകുമാരി, ക്ഷേത്രം മാനേജർ ഹാജി തുടങ്ങിയവർ പങ്കെടുത്തു.