ks

മലയാള ചലച്ചിത്ര ലോകത്തിന് സമഗ്ര സംഭാവന നൽകിയ മഹാനായ സംവിധായകനായിരുന്നു അകാലത്തിൽ വിടപറഞ്ഞ കെ.എസ്. സേതുമാധവൻ. ഏറ്റവും കൂടുതൽ സാഹിത്യകൃതികൾക്ക് കെ.എസ്. സേതുമാധവൻ ചലച്ചിത്ര ഭാഷ്യം നൽകി. ആറുഭാഷകളിലായി 64 സിനിമകൾ സംവിധാനം ചെയ്തു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്ര പഠനം നടത്താതെ തന്നെ മലയാളത്തിലെ മുൻനിര സംവിധായക നിരയിലേക്ക് എത്തിയവരിൽ പ്രമുഖനായ കെ.എസ്. സേതുമാധവൻ ജെ.സി ഡാനിയൽ പുരസ്കാരം ഉൾപ്പെടെ ദേശീയ - സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മനോഹരമായ ഗാനങ്ങൾ കെ.എസ്. സേതുമാധവൻ സിനിമകളുടെ ഏറ്റവും വലിയ സവിശേഷതയാണ്. സന്യാസിവര്യനെ പോലുള്ള ജീവിതമാണ് കെ. എസ്. സേതുമാധവൻ നയിച്ചിരുന്നത്. സത്യനും പ്രേനസീറും മധുവും ഷീലയും ജയഭാരതിയുമൊക്കെ അഭിനയിച്ച നല്ല കഥാപാത്രങ്ങൾ സേതുമാധവന്റെ സിനിമയിലേതായിരുന്നു.മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ അരങ്ങേറ്റം കുറിച്ചതും കമലഹാസൻ നായകനായതും അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ്. കെ.എസ്. സേതുമാധവന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടമാണ്. ഞങ്ങളുടെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയായിരുന്നു അദ്ദേഹം.പ്രണാമം കെ.എസ്. സേതുമാധവൻ .