
പാലോട്: കേരളകൗമുദിയുടെയും കൗമുദി ടി.വിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ജ്യോതിർഗമയ മ്യൂസിക് ഫെസ്റ്റിന്റെ' ഒന്നാം ഘട്ട മത്സരങ്ങൾക്ക് തുടക്കമായി. നന്ദിയോട് ഫൈറ്റേഴ്സ് ഗ്രന്ഥശാലാ ഹാളിൽ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. അജീഷ് വൃന്ദാവനം, അഭിലാഷ് ധനശ്രീ, സുനിലാൽ ശിവ, സുമേഷ് ദേവ്, എം.വി. ഷിജുമോൻ സ്മൃതി, ഡി. ബിജു ഫൈറ്റേഴ്സ്, മിനീഷ് ശശിധരൻ ഫൈറ്റേഴ്സ്, പ്രദീപ് കാച്ചാണി (അസി.സർക്കുലേഷൻ മാനേജർ, കേരളകൗമുദി), അനീഷ് മനോഹർ (കേരളകൗമുദി), രാഹുൽ (കേരളകൗമുദി), സജയൻ തുടങ്ങിയവർ പങ്കെടുത്തു. സംഗീതമത്സരത്തിന്റെ രണ്ടാം ദിവസമായ ഇന്ന് 16 മുതൽ 30 വരെ പ്രായമായ മത്സരാർത്ഥികളുടെ മത്സരം നടക്കും. 1980 മുതൽ 2021 വരെ റിലീസായ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയായിരിക്കും മത്സരം. ഒന്നാം ഘട്ട മത്സരത്തിൽ വിജയികളാവുന്നവർക്കായി ഫൈനൽ മത്സരം ജനുവരി 8ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടക്കും. ഒരു മത്സരാർത്ഥിക്ക് സെമി ക്ലാസിക്കൽ, മെലഡി, ഫാസ്റ്റ് സോംഗ് എന്നീ വിഭാഗത്തിൽ മൂന്ന് ഗാനങ്ങൾ പാടാനുള്ള അവസരമുണ്ടായിരിക്കും. ഒന്നാം സമ്മാനം നേടുന്നവർക്ക് 10,000 രൂപ കാഷ് പ്രൈസ് കൂടാതെ ട്രോഫിയും നൽകും.