തിരുവനന്തപുരം:ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഏർപ്പെടുത്തിയ ജില്ലയിലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള പി.എം.വാസുദേവൻ അദ്ധ്യാപക അവാർഡ് കോട്ടൻഹിൽ എൽ.പി സ്കൂളിലെ ഹെഡ്മാസ്റ്റർ കെ.ബുഹാരിക്ക് സമ്മാനിച്ചു. ഇന്നലെ ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന യൂണിയൻ രജതജൂബിലി ജില്ലാ സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാറാണ് 10001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാർഡ് സമ്മാനിച്ചത്.സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,​പള്ളിച്ചൽ വിജയൻ,​ജോർജ്ജ് രത്നം,​എഫ്,​വിൽസൻ,​ആർ.ശരത് ചന്ദ്രൻ നായർ,​യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.ജി അനീഷ്,​ബിജു പേരയം,​ജോയിന്റ് സെക്രട്ടറി എ.ഷാനവാസ്,​എന്നിവർ ചടങ്ങിൽ പങ്കെടുത്തു.