jaiva-bin

വർക്കല: ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ശിവഗിരി തീർത്ഥാടനത്തിന് മാലിന്യശേഖരണത്തിന് ജൈവബിന്നുകൾ ഉപയോഗിക്കും. വർക്കല കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു ധർമ്മസമാജത്തിന്റെ ആഭിമുഖ്യത്തിൽ തെങ്ങോല മെടഞ്ഞുണ്ടാക്കിയ ജൈവബിന്നുകൾ സംഭാവന ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ ജൈവബിന്നുകൾ ഏറ്റുവാങ്ങി.സമാജം പ്രസിഡന്റ് ഹായിസ് അശോക്,സെക്രട്ടറി വിമൽകുമാർ,എസ്.അനിജോ,പ്രസാദ് ശിവഗിരി,ചന്ദ്രൻ എന്നിവർ ചേർന്നാണ് ബിന്നുകൾ നൽകിയത്.