തിരുവനന്തപുരം: ഓൾ കേരള ബ്യൂട്ടിഷ്യൻ അസോസിയേഷൻ ജില്ലാ സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. ഭാരവാഹികളായി സുമിത്രാ വിജയചന്ദ്രൻ (പ്രസിഡന്റ് ), സീന നൗഷാദ് (സെക്രട്ടറി), ലേഖാ സന്തോഷ് (വൈസ് പ്രസിഡന്റ് ), ജയലക്ഷ്‌മി (ജോയിന്റ് സെക്രട്ടറി), മീന നാരായൺ (ട്രഷറർ), വിദ്യ, സന്ധ്യ, ഇവാഞ്ചലിൻ,​ സന്ധ്യ വി.എസ് (എക്‌സിക്യുട്ടീവ് അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു.

സീനിയർ കൺസൾട്ടന്റും കോസ്‌മെറ്റിക് അക്യുപങ്‌ച്ചറിസ്റ്റുമായ ലക്ഷ്‌മിയുടെ ബ്യൂട്ടി സെമിനാറും നടന്നു. അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയും തൃക്കണ്ണാപുരം കൗൺസിലറുമായ ജയലക്ഷ്‌മിയെ യോഗത്തിൽ ആദരിച്ചു.