
മലയിൻകീഴ് : നിരപ്പിൽ അലേറ്റി അവനി രസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് കെ.വസന്തകുമാരൻനായരുടെ അദ്ധ്യക്ഷതയിൽ എൻ.ഗോപാലകൃഷ്ണൻനായർ,ഡി.ജോയിക്കുട്ടി എന്നിവർ സംസാരിച്ചു.മുതിർന്ന പൗരന്മാർ,കലാകാരന്മാർ,കർഷകർ,ആരോഗ്യപ്രവർത്തകർ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള അസോസിയേഷനിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകി.ഭാരവാഗികളായി വസന്തകുമാരൻനായർ(പ്രസിഡന്റ്),ജോയിക്കുട്ടി (സെക്രട്ടറി),എൻ.ഗോപാലകൃഷ്ണൻനായർ,രത്നകുമാരി(വൈസ് പ്രസിഡന്റുമാർ),സതികുമാർ,അരുൺ.ജെ.അനിൽ(ജോയിന്റ് സെക്രട്ടറിമാർ),രാജൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.