
ആര്യനാട്:ഗുരുധർമ്മ പ്രചരണ സഭ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടനത്തിന് ഗുരുപൂജ ഉത്പന്ന സമർപ്പണം നടത്തി.മണ്ഡലം ഭാരവാഹികളിൽ നിന്നും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരു പ്രസാദ് ഉത്പന്നങ്ങൾ ഏറ്റുവാങ്ങി.ജില്ലാ പ്രസിഡന്റ് പ്രൊഫ.സുശീല,മണ്ഡലം രക്ഷാധികാരി ഉഴമലയ്ക്കൽ പുഷ്പാംഗദൻ,പ്രസിഡന്റ് പരുത്തിപ്പള്ളി രവീന്ദ്രൻ,സെക്രട്ടറി ചന്ദ്രബാബു,കോട്ടയ്ക്കകം സോമൻ,രവീന്ദ്രൻ,പി.ജി.സുനിൽ,പ്രഭാത് ചന്ദ്,പ്രത്യുമ്നൻ,ഉഷഅശോകൻ,സരോജിനി,സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.