vld-1

വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ 1.5 കോടിരൂപ ചെലവിൽ നിർമ്മിക്കുന്ന ആധുനിക ഗ്യാസ് ശ്മശാനത്തിന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ തറക്കല്ലിട്ടു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു,​ ബ്ളോക്ക് പഞ്ചായത്ത് വികസന സമിതി അദ്ധ്യക്ഷൻ ടി. വിനോദ്,​ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാർ,​ കെ.എസ്. ഷീബാറാണി,​ എസ്.എസ്. വിനോദ്,​ ഡി. ലൈല,​ ഡി.കെ. ശശി,​ ഡി. വേലായുധൻ നായർ,​ വി.എസ്. ഉദയൻ,​ വർണ്ണ സജികുമാർ​ തുടങ്ങിയവർ സംസാരിച്ചു.