1

വിഴിഞ്ഞം: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ സംഘാടക സമിതി രൂപീകരിച്ചു. 'മത്സ്യത്തൊഴിൽ ജീവിതവും സുരക്ഷയും' എന്ന വിഷയത്തെ ആസ്പദമാക്കി അടിമലത്തുറ ബീച്ചിൽ വച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ സി. ജയൻബാബു ഉദ്ഘാടനം ചെയ്തു.

കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കോട്ടുകാൽ ലോക്കൽ സെക്രട്ടറി എൻ. ബിനുകുമാർ, സി.പി.എം കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാർ, ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എ.ജെ. സുക്കാർണോ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി. ശാരിക, മത്സ്യത്തൊഴിലാളി നേതാവ് യു. സുധീർ, വിനോദ് വൈശാഖി, മത്സ്യത്തൊഴിലാളി നേതാവ് വി. ഗബ്രിയേൽ എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി ചെയർമാനായി ജെറോം ദാസും, ജനറൽ കൺവീനറായി എൻ, ബിനുകുമാർ എന്നിവർ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.