വെള്ളറട: കീഴാറൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സപ്തദിന എൻ.എസ്.എസ് ക്യാമ്പ് തുടങ്ങി. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം വി.എസ്. ബിനു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശശികല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജശേഖരൻ, മഹേഷ്, എസ്.എം.സി ചെയർമാൻ ഐ. ഗിൽബർട്ട്, ഹെഡ്മിസ്ട്രസ് ശ്രീകല തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഒ. ലീല സ്വാഗതവും പ്രോഗ്രാം ഓഫീസർ യമുന നന്ദിയും പറഞ്ഞു.