
പാറശാല: പാറശാല മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ പുതിയ സ്റ്റേജിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ.സലൂജ ഭദ്രദീപം തെളിച്ച് നിർവഹിച്ചു.പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. മുൻ മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി, നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കെ.ഷിബു, മുൻ എം.എൽ.എ എ.ടി.ജോർജ്ജ്, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത, പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.സതീഷ്,വിനുതകുമാരി, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് രതീഷ് കൃഷ്‌ണ, പാറശാല സുധാകരൻ, നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണർ ആശാ ബിന്ദു, തിരുവനന്തപുരം ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണർഎസ്.ആർ.സജിൻ, സബ് ഗ്രൂപ്പ് ഓഫീസർ ഇൻ ചാർജ്ജ് കെ.പി. നാരായണൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തി രാജേഷ് പോറ്റി, അഡ്‌ഹോക്ക് കമ്മിറ്റി സെക്രട്ടറി കെ.അനിൽകുമാർ തുടങ്ങിയയവർ പങ്കെടുത്തു.പാറശാല കമ്മാളുക്കുടിവിള അയണിക്കോട്ടുവിള വീട്ടിൽ സെൽവരാജിന്റെ കുടുംബാംഗങ്ങളാണ് സ്റ്റേജ് പുതുക്കിപ്പണിത് ക്ഷേത്രത്തിന് സമർപ്പിച്ചത്.