തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയുടെ സമൂല പരിഷ്‌കരണം ലക്ഷ്യമിടുന്ന ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് എ.കെ.എസ്.ടി.യു ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.എം.എൻ.വി.ജി അടിയോടി ഹാളിൽ നടന്ന സമ്മേളനം എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് എസ്.ജി.അനീഷ് അദ്ധ്യക്ഷനായി. എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്‌ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.സി.പി.ഐ ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, കെ. ബുഹാരി, എം.എൽ.ജോർജ് രത്നം, എഫ്.വിത്സൺ, ജില്ലാസെക്രട്ടറി ബിജു പേരയം, കെ.കെ.സുധാകരൻ, ജി.റെനി, ജി.എസ് ജയലത, ഇ.ലോർദാൻ, എസ്.എസ്. അനോജ്, പോൾ ചന്ദ്, എ.ഭാസി, ബിജു സത്യൻ, മേരി ജന്റിൽഡ, പുഷ്പവല്ലി എന്നിവർ സംസാരിച്ചു. ജില്ലാപ്രസിഡന്റായി അനോജ് എസ്.എസ്, ജില്ലാസെക്രട്ടറിയായി ഇ.ലോർദാൻ എന്നിവരെ തിരഞ്ഞെടുത്തു.