തിരുവനന്തപുരം: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്‌റ്റാഫ് അസോസിയേഷൻ ജില്ലാവാർഷികവും യാത്രഅയപ്പ് സമ്മേളനവും എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.വസന്തൻ മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി സെക്രട്ടറിമാരായ കൈമനം പ്രഭാകരൻ, സേവ്യർ ലോപ്പസ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പദ്മകുമാർ, കെ.എം.സി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ജോയിസ് .പി എന്നിവർ സംസാരിച്ചു.