dd

തിരുവനന്തപുരം: കോടികൾ കടമെടുത്തും പതിനായിരങ്ങളെ കുടിയിറക്കിയും ആർക്കുവേണ്ടിയാണ് കെ - റെയിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ ആവശ്യപ്പെട്ടു.

കോൺഗ്രസ് കല്ലിയൂർ മണ്ഡലം ഭാരവാഹി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബി. സതികുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കോളിയൂർ ദിവാകരൻ നായർ, കല്ലിയൂർ വിജയൻ, പാലപ്പൂര് കൃഷ്ണൻ നാടാർ, പെരിങ്ങമ്മല ജയൻ എന്നിവർ സംസാരിച്ചു.