തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എസ്.സി/എസ്.ടി എംപ്ളോയീസ് വെൽഫെയർ അസോസിയേഷന്റെ 21-ാമത് വാർഷിക സമ്മേളനം ഒാൺലൈനായി നടന്നു. സംസ്ഥാന പ്രസിഡന്റ് പ്രതീഷ് വി.ബി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാമപ്രസാദ് കെ.പി. ഈ വർഷത്തെ വാർഷിക റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അഭിലാഷ് പി.ബി. 2020-21 വർഷത്തെ വരവ് ചെലവുകൾ അവതരിപ്പിക്കുകയും ജനറൽ ബോഡി അംഗീകാരം നൽകുകയും ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ സംഘടനയ്ക്കുവേണ്ടി ലോഗോയും ഫ്ളാഗും പുതിയ ഒാഫീസ് സീലും നിയമാവലി ഭേദഗതിയിലൂടെ ജനറൽ ബോഡിയിൽ അവതരിപ്പിച്ചു. ലോഗോയും ഫ്ളാഗും അഡ്വ. എ. അബ്ദുൾ കരീം പ്രകാശനം ചെയ്തു. ഇവ രൂപകല്പന ചെയ്ത ഗോപി സി.കെയെ ആദരിച്ചു.