കുട്ടനാട്: എടത്വാ - തിരുവല്ല സംസ്ഥാന പാതയിൽ ബൈക്കിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. തലവടി ആനപ്രമ്പാൽ കൊച്ചുവീട്ടിൽ മോഹനനാണ് (65) മരിച്ചത്. ആനപ്രമ്പാൽ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് 4.45ഓടെയായിരുന്നു അപകടം.
നീരേറ്റുപുറം ഭാഗത്തുനിന്നെത്തിയ ബൈക്ക് നിയന്ത്രണം വീട്ട് മോഹനനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.ഭാര്യ: പ്രകാശിനി. മക്കൾ: ആര്യ, പരേതനായ അഭിലാഷ്.