
തിരുവനന്തപുരം: വഞ്ചിയൂർ സഹകരണ സംഘം വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും കുന്നുംപുറം ചിന്മയ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് വി.കെ. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷ ഐ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗം ജി. എൽ. പ്രശാന്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ പ്രൊഫ.എസ്.പരമേശ്വരൻ പിള്ള, ജി.ബാലചന്ദ്രദാസ്,ശ്രീന.ബി.എസ്, ആർ.വിജയൻ,പി.തുളസി ഭായ് എന്നിവർ പങ്കെടുത്തു.വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കൈവരിച്ച സംഘങ്ങളുടെ മക്കൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എ.ഹരിപ്രസാദ് സ്വാഗതവും ഭരണസമിതി അംഗം കെ.ശോഭാറാണി നന്ദിയും പറഞ്ഞു.