dra

വെഞ്ഞാറമൂട്: കുട്ടികളുടെ നാടകവേദിയായ ആലന്തറ രംഗപ്രഭാതും പ്രൊഫ. ജി. ശങ്കരപിള്ള മെമ്മോറിയൽ സെന്റർ ഒഫ് പെർഫോർമിംഗ് ആർട്സും ചേർന്ന് നൽകുന്ന പ്രൊഫ. ജി .ശങ്കരപിള്ള മെമ്മോറിയൽ അവാർഡിന് ഇന്ത്യൻ നാടക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കർണ്ണാടക നാടകകൃത്ത് പ്രസന്ന ഹെഗ്ഗോഡുവിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാടക സംവിധായകനും വളരെയധികം പുസ്തകങ്ങളുടെ രചയിതാവും ദേശീയ അന്തർദേശീയ സാംസ്കാരിക പരിപാടികളുടെ സംഘാടകനും മൈസൂറിലെ രംഗായനയുടെ മുൻ ഡയറക്ടറും ദേശീ ആൻഡ് ചർക്ക എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക ട്രസ്റ്റിയും ഇപ്പോൾ അതിന്റെ മാനേജിംഗ് ട്രസ്റ്റിയുമാണ് പ്രസന്ന ഹെഗ്ഗോഡു. 25000 രൂപ കാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 1ന് വൈകിട്ട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി .ആർ അനിൽ പുരസ്കാരം സമ്മാനിക്കും. പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും. ഡി.കെ. മുരളി എം.എൽ.എ മുഖ്യാതിഥിയാകും. പ്രസന്ന ഹെഗ്ഗോഡുവും കേരളത്തിലെ നാടക നാടകപ്രവർത്തകരും കലാകാരന്മാരും തമ്മിലുള്ള മുഖാമുഖവും നടക്കും.