വിതുര: വിതുര കേന്ദ്ര മായി പ്രവർത്തിക്കുന്ന ബ്രഹ്മ ചരിറ്റബിൾ സൊസൈറ്റിയുടെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഭാരതീയ തപാൽ വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച ആധാർ- ഇശ്രം രജിസ്ട്രേഷൻ ക്യാമ്പ് ചായം മാങ്കാട് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. തൊളി ക്കോട് പഞ്ചായത്ത് പ്രഡിഡന്റ് അഡ്വ: വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് സി.എ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരീഷ് കുമാർ,ചായം വാർഡ് മെമ്പർ ആർ.ശോഭന കുമാരി പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ,വിതുര പോസ്റ്റ്‌ മാസ്റ്റർ കൃഷ്ണ കുമാർ,മെയിൽ ഓവർസിയർ മാരായ സജീന്ദ്രൻ, രാജീവ്‌ .കിഷോർ, വിശാഖ്, സുജീന്ദ്രൻ, ബിജുകുമാരൻ,കൃഷ്ണ പ്രസാദ്, വിഷ്ണു, സതീഷ്, ഡി.വിനുകുമാർ എന്നിവർ പങ്കെടുത്തു.