
ആറ്റിങ്ങൽ: ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുദാക്കൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വേണുഗോപാലൻ നായർ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എസ്. ലെനിൻ ഗ്രന്ഥശാല സെക്രട്ടറി എസ്.രാജാശേഖരൻ, സ്വാഗത സംഘം കൺവീനർ കെ.അനിൽകുമാർ,പ്രസിഡന്റ് ബി.ശശിധരൻ നായർ എന്നിവർ സംസാരിച്ചു.