vishnuprasad

കല്ലമ്പലം: പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയ കേസിലെ പ്രതി മൂന്ന് വർഷത്തിനു ശേഷം പിടിയിൽ. പാരിപ്പള്ളി കിഴക്കനേല സുനിത മന്ദിരത്തിൽ വിഷ്ണുപ്രസാദാണ് (24) പിടിയിലായത്. 2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. മുത്താന കൊടുവേലിക്കോണത്ത് പ്രവർത്തിക്കുന്ന കെ.വി.എം ബ്രദേഴ്സ് ക്ലബിൽ പെട്രോൾ ബോംബെറിഞ്ഞ ശേഷം ഭാരവാഹികളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സംഭവശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

ഇയാൾ കടമ്പാട്ടുകോണത്ത് എത്തിയിട്ടുണ്ടെന്ന് വർക്കല ഡിവൈ.എസ്.പി പി. നിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം സി.ഐ ഐ. ഫറോസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖർ, വിജയകുമാർ, ജി.എസ്.ഐ ജയൻ, എ.എസ്.ഐ നജീബ്, സി.പി.ഒമാരായ വിനോദ്, ഹരിമോൻ, പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്. 2018ൽ നടന്ന മറ്രൊരു കൊലപാതക കേസിൽ വിചാരണ നേരിടുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.