നെയ്യാറ്റിൻകര: കൊവിഡ് കാലത്ത്‌ മുടങ്ങിപ്പോയ ക്ഷേത്ര ചടങ്ങുകളായ കലശങ്ങൾ, ഉത്സവങ്ങൾ എന്നിവ പുനഃസ്ഥാപിക്കാൻ നടപടി വേണമെന്ന് അഖില തന്ത്രി പ്രചാരക് സഭ ആവിശ്യപ്പെട്ടു. പുതിയ സംസ്ഥാന ഭാരവാഹികളായി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി (രക്ഷധികാരി ), വെട്ടിക്കോട്ട് വേണുഗോപാൽ നമ്പൂതിരി, എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി (ചെയർമാൻ), രാജേഷ്. കെ (ജനഃസെക്രട്ടറി ), ബ്രിജേഷ്.കെ.എസ് ( ട്രഷറർ ), എൻ.വിഷ്ണു നമ്പൂതിരി ( വൈസ് ചെയർമാൻ ), ഡോ. നാരായണ റാവു ( സെക്രട്ടറി ), ഹരിദാസ് പണ്ടാരത്തിൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.