
തിരുവനന്തപുരം: നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം. ശമ്പളം 35,600- 75,400 രൂപ. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ജനുവരി 10 വൈകിട്ട് അഞ്ചിനകം രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.