
പാലോട്: കേരളകൗമുദിയും കൗമുദി ടി.വിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജ്യോതിർഗമയ മ്യൂസിക് ഫെസ്റ്റിന്റെ ഒന്നാംഘട്ട മത്സരങ്ങൾ സമാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുമെത്തിയ നൂറിലധികം മത്സരാത്ഥികളിൽ നിന്ന് കൂടുതൽ മാർക്കുനേടിയ 20പേരാണ് ജനുവരി 8ന് പാലോട് വൃന്ദാവനം കൺവൻഷൻ സെന്ററിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്.
സംഗീത അദ്ധ്യാപകരായ വൈശാഖ് ശ്രീരാഗം, അജിത എന്നിവർ ഒന്നാംഘട്ടത്തിൽ വിധികർത്താക്കളായി. ഫൈനൽ മത്സരത്തിൽ സെമി ക്ലാസിക്കൽ, മെലഡി, ഫാസ്റ്റ് സോംഗ് എന്നീ വിഭാഗത്തിൽ മൂന്നു ഗാനങ്ങൾ പാടാനുള്ള അവസരമുണ്ടായിരിക്കും. ഒന്നാം സമ്മാനം നേടുന്നവർക്ക് 10,000 രൂപ കാഷ് അവാർഡും ട്രോഫിയും നൽകും.